Ganesh-Moon Story - Malayalam
രാത്രിയില്‍ ഗണപതി തന്റെ വാഹനമായ മൂഷികനില്‍ കയറി തന്റെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. ഈ കാഴ്ച കാണാന്‍ ആ സമയം ചന്ദ്രനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ഗണപതിയുടെ ഭാരം വഹിച്ചുകൊണ്ട് മൂഷികന്‍ ക്രമേണ മുന്നോട്ട് നീങ്ങുമ്പോള്‍, ഒരു പാമ്പിനെ കണ്ട് ഭയപ്പെട്ടു. ഭയപ്പാടോടെ ഓടിയ മൂഷികന്റെ പുറത്ത് നിന്ന് ഗണപതി തെറിച്ച് താഴെ വീണു ഈ സമയം ഗണേശന്‍ തന്റെ വലിയ വയറുമായി സ്വയം നിയന്ത്രിക്കാന്‍ പാടുപെടുന്നത് കണ്ടപ്പോള്‍, ചന്ദ്രദേവന്‍ ഗണപതിയെ നോക്കി ചിരിച്ചു. ഗണപതിയുടെ രൂപത്തെ നോക്കി കളിയാക്കി.
ഇത് കണ്ട് കലികയറിയ ചന്ദ്രന്‍ ഗണപതി ഭഗവാന്‍ ചന്ദ്രനെ ശപിക്കുകയും ചെയ്തു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ കാണുന്നവര്‍ മിഥ്യ ദോഷത്തെ ആകര്‍ഷിക്കും എന്നാണ് പറയുന്നത്. അതായത് ഇവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പേര് ദോഷം ഉണ്ടാവുന്നതിനും ഇവര്‍ക്ക് മേല്‍ എന്തെങ്കിലും തരത്തിലുള്ള കുറ്റങ്ങള്‍ ഏറ്റെടുക്കേണ്ട അവസ്ഥയും ഉണ്ടായിരിക്കും. എന്നാല്‍ താന്‍ ചെയ്ത തെറ്റ് മനസ്സിലാക്കി ശാപമോക്ഷത്തില്‍ നിന്ന് കരകയറ്റണമമേ എന്ന് അപേക്ഷിച്ചു. ചന്ദ്രന്‍ പശ്ചാത്തപിക്കുന്നത് കണ്ടപ്പോള്‍ ഗണപതി അദ്ദേഹത്തോട് ക്ഷമിക്കുകയും ഒരിക്കല്‍ പറഞ്ഞ ശാപം വീണ്ടെടുക്കാനാവില്ലെന്ന് പറയുകയും ചെയ്തു.
എന്നിരുന്നാലും, അതിന്റെ ആഘാതം കുറയ്ക്കാനാകും എന്ന് ഗണപതി ഭഗവാന്‍ പറഞ്ഞു. തിന്റെ ബാക്കിയെന്നോണം ഭഗവാന്‍ ചന്ദ്രനോട് ഇപ്രകാരം പറഞ്ഞും അഹങ്കാരം സ്വന്തം വീഴ്ചയിലേക്ക് നയിക്കുമെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ആരും ചന്ദ്രനെ നോക്കരുതെന്നാണ് പറഞ്ഞത്. ഇതിന്റെ ഗുണപാഠമായി വരുന്നത് അഹങ്കാരം എപ്പോഴും ഒരു വ്യക്തിയെ മറ്റുള്ളവരില്‍ നിന്ന് അകറ്റുന്നു. അത് മാത്രമല്ല ഇത് ജീവിതത്തില്‍ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സാഹചര്യത്തില്‍, ചന്ദ്രന്‍ അഹങ്കാരത്തിന്റെ പ്രതീകമായതിനാല്‍ ചന്ദ്രനെ നോക്കുന്നത് ഒഴിവാക്കണം എന്ന് പറയുന്നത്.